സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.

സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.

നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍ ചന്ദ്ര ബാബു നായിഡുവിനേയും ഒപ്പം നിറ്ത്താനുള്ള ശ്രമത്തിലാണ് ബിജെപി.

ഇന്ന് നടക്കുന്നഎന്‍ഡിഎ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കും.

ജെഡിഎസ് നേതാവ് എച് ഡി കുമാരസ്വാമിയോടും ദില്ലിയില്‍ എത്താന്‍ അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.

അതേ സമയം മറുഭാഗത്തു ഇന്ത്യ മുന്നണിയും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

ഇന്ത്യ മുന്നണി നേതാക്കള്‍ ഇന്ന് വൈകിട്ട് യോഗം ചേരും.

നിതീഷ് കുമാര്‍, ചന്ദ്ര ബാബു നായിഡു, എന്നിവരെ ഒപ്പം കൂട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ശരത് പവാര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തിരുന്നു.

മമത ബാനര്‍ജിയും നിതീഷ് കുമാറിനേ ഒപ്പം കൂട്ടണമെന്ന നിലപാടിലാണ്.

എന്നാല്‍ ഇന്ത്യ മുന്നണി ചര്‍ച്ചകള്‍ക്ക് മുന്നേ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാനാണ് ബിജെപി തീരുമാനം.

Leave a Reply

spot_img

Related articles

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര: കുറഞ്ഞ പിഴ തുക ഇരട്ടിയാക്കി ഇന്ത്യൻ റെയിൽവേ; ഇന്നു മുതൽ 500 രൂപ

ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള...

കാലാവധി നാളെ അവസാനിക്കുന്നു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിക്കത്ത് നൽകും

കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനം രാജിവച്ച് സംഘടന ചുമതലയിലേക്ക് മടങ്ങുന്നു.കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മന്ത്രി സ്ഥാനത്ത് നിന്നുള്ള...

നീറ്റ് പരീക്ഷാ ക്രമക്കേട്; കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച്‌ ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രതിഷേധം ഇന്ന് ജന്തർ മന്തറില്‍ നടക്കും. പ്രതിഷേധത്തില്‍ പങ്കെടുക്കാൻ എത്തുന്ന ‘പാറ്റകള്‍' കൈയില്‍...

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ; പുതിയ അണക്കെട്ട് അനുവദിക്കില്ല

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിലാണ്...