ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ഉണ്ടായെന്ന് ആം ആദ്മി. വാഹനത്തിനു നേരെ കല്ലേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ ബിജെപി എന്നാണ് എഎപിയുടെ ആരോപണം. അരവിന്ദ് കെജ്രിവാളിന്റെ വാഹനമിടിച്ച് പ്രവര്‍ത്തകന് പരുക്കേറ്റു എന്ന് ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മയും തിരിച്ചടിച്ചു.ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ മടങ്ങുന്നതിനിടെയാണ് സംഭവം.വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആം ആദ്മിയുടെ ആരോപണം.മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മമയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും ആം ആദ്മി ആരോപിച്ചു. ഇത്തരം ആക്രമണങ്ങളിലൂടെ അരവിന്ദ് കെജ്രിവാളിനെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും ആം ആദ്മി പ്രതികരിച്ചു.