തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കെജ്രിവാളിനെ ആക്രമിച്ചു; ഗുരുതര ആരോപണവുമായി എഎപി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ഉണ്ടായെന്ന് ആം ആദ്മി. വാഹനത്തിനു നേരെ കല്ലേറുണ്ടായി.ആക്രമണത്തിന് പിന്നില്‍ ബിജെപി എന്നാണ് എഎപിയുടെ ആരോപണം. അരവിന്ദ് കെജ്രിവാളിന്റെ വാഹനമിടിച്ച് പ്രവര്‍ത്തകന് പരുക്കേറ്റു എന്ന് ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മ്മയും തിരിച്ചടിച്ചു.ന്യൂഡല്‍ഹി മണ്ഡലത്തിലെ പ്രചരണം കഴിഞ്ഞ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ മടങ്ങുന്നതിനിടെയാണ് സംഭവം.വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നും കെജ്രിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നുമാണ് ആം ആദ്മിയുടെ ആരോപണം.മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പര്‍വേഷ് വര്‍മമയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്നും ആം ആദ്മി ആരോപിച്ചു. ഇത്തരം ആക്രമണങ്ങളിലൂടെ അരവിന്ദ് കെജ്രിവാളിനെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും ആം ആദ്മി പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...