കങ്കണ റണൗട്ടിന്റെ 5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയി ‘എമർജൻസി’; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് എത്തി

ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് വേഷമിട്ട ചിത്രം ‘എമർജൻസി’ വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തി. ചിത്രത്തിനെതിരെ വിവിധ സിഖ് സംഘടനകളുടെ പ്രതിഷേധങ്ങൾ നിരന്തരം ഉണ്ടായിരുന്നു. പല കാരണങ്ങളാൽ ചിത്രം മുൻപ് പല തവണ മാറ്റിവച്ചിരുന്നു. എന്നിരുന്നാലും റിലീസിന്റെ ആദ്യ ദിനം ചിത്രം അത്യാവശ്യം നല്ല കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.കോവിഡിന് ശേഷം എത്തിയ കങ്കണയുടെ ചിത്രങ്ങളിൽ ആദ്യ ദിന മികച്ച കളക്ഷൻ നേടിയതും ‘എമര്‍ജന്‍സി’ തന്നെയാണ്. ആദ്യ ദിനം ചിത്രം സ്വന്തമാക്കിയത് 2.35 കോടി രൂപയുടെ കളക്ഷനാണ്. കങ്കണയുടെ മുൻ ചിത്രമായ തേജസ് ആദ്യ ദിനം 1.25 കോടി രൂപയാണ് നേടിയത്. ‘എമർജൻസി’ക്ക് മോര്‍ണിങ് ഷോയില്‍ 5.98 ശതമാനം മാത്രമാണ് കാഴ്ചക്കാരുണ്ടായത് എന്നാൽ രാത്രി ഇത് 36.25 ശതമാനമായി ഉയർന്നു. ഹിന്ദിയില്‍ ചിത്രത്തിന്‍റെ ഒക്യുപന്‍സി 19.26 , ചെന്നൈയിൽ 25 ശതമാനവും മുംബൈയിൽ 23.75 ശതമാനവുമാണ് .കങ്കണ റണൗട്ട് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....