വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം

ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില്‍ അധികാരം പിടിക്കുമ്ബോള്‍ മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്. ബിജെപിയില്‍ ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്. എ ബി വി പി യിലും യുവമോർച്ചയിലും രാജേഷിൻ്റെ സമകാലീനനായിരുന്ന അഡ്വ . എസ് . സുരേഷ്, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി .തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്ന രാജേഷ് ഒതുക്കപ്പെട്ടതായി ചിലർ പ്രചരിപ്പിച്ചിരുന്നു.

തിരുവനന്തപുരം ഡെപ്യൂട്ടി മേയറാകുന്ന ആശാ നാഥ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ള നേതാവായ ആശാനാഥ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് സംവരണ മണ്ഡലത്തില്‍ മത്സരിച്ച്‌ ബി ജെ പി യുടെ വോട്ട് വിഹിതം കാര്യമായി വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആശാനാഥിനെ ഡെപ്യൂട്ടി മേയറാക്കിയതിലൂടെ പട്ടിക ജാതി വോട്ട് സമാഹരിക്കാനുകുമെന്നാണ് ബി ജെ പി യുടെ പ്രതീക്ഷ. മേയർ സ്ഥാനത്തേക്ക് പരിഗണിച്ച മുൻ ഡിജിപി ശ്രീലേഖ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ നിന്ന് മത്സരിക്കുന്നതിന് സാധ്യതയുണ്ട്. ശ്രീലേഖ അവഗണിക്കപ്പെട്ടു എന്ന് പ്രചരിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക ബി ജെ പി ക്കുണ്ട്.സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിലൂടെ പൊതു രംഗത്തെത്തിയ വിവി രാജേഷ് സി പി ഐ ബന്ധം ഉപേക്ഷിച്ചാണ് എബിവിപി വഴി ബി ജെ പി യിലെത്തിയത്.

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...