ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരും വിജയം ഉറപ്പെന്ന വിലയിരുത്തലുമായി ബിജെപി നേതൃത്വം

ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബൂത്ത് തലത്തില്‍ നിന്നുള്ള കണക്കുകള്‍ വിലയിരുത്തി സംസ്ഥാന നേതൃത്വം പറയുന്നു. ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുവിഹിതം നേടുമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു.

തിരുവനന്തപുരത്ത് ശശി തരൂരിനെ രണ്ടാമനാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. നേമം, വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം എന്നീ മേഖലകളിലെ വോട്ടുകളാകും ബിജെപിയുടെ വിജയത്തിന് നിര്‍ണായകമാകുക. പാറശാലയില്‍ രണ്ടാം സ്ഥാനത്തും കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമതാണെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്.
തൃശൂരില്‍ കോണ്‍ഗ്രസിനെ രണ്ടാമതാക്കി സുരേഷ് ഗോപി വിജയിക്കും. നാല് ലക്ഷത്തോളം വോട്ടുകള്‍ ലഭിക്കും. ആറ്റിങ്ങലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 3 ലക്ഷം വോട്ടെങ്കിലും പാര്‍ട്ടി പിടിക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. കെ സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വിജയിക്കില്ലെങ്കിലും വോട്ട് ഇരട്ടിയാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....