സീസണിലെ രണ്ടാം ഹോം മാച്ചിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
കളിയുടെ അറുപതാം മിനിറ്റിൽ മലയാളി താരം വിഷ്ണുവിന്റെ ഗോളിലൂടെ ആദ്യം മുന്നിൽ എത്തിയത് ഈസ്റ്റ് ബംഗാൾ ആയിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കോ താരം നോഹ സദൂയിയുടെ സോളോ പെർഫോമൻസ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു.
സൂപ്പർ താരം ക്വാമി പെപ്രേ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചതോടെ സ്റ്റേഡിയം ഇളകി മറിഞ്ഞു.
88 ആം മിനിറ്റിലാണ് ക്വാമി പെപ്രേ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടുന്നത്.
നോഹ സദൂയിയാണ് കളിയിലെ താരം.