vമൂവാറ്റുപുഴയിൽ കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തി

മൂവാറ്റുപുഴയിൽ കുട്ടികളുടെ ഫുട്‌ബാള്‍ മത്സരത്തിനിടെ വടിവാളുമായെത്തി ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമറ്റം പ്ലാമൂട്ടില്‍ പി.എ. ഹാരിസാണ് (40) അറസ്റ്റിലായത്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിനിടെ ഹാരിസിന്‍റെ മകൻ ഫൗള്‍ ചെയ്തതിന് റെഡ് കാർഡ് നല്‍കി പുറത്താക്കിയിരുന്നു. ഇതിനുശേഷം കളിയില്‍നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍നിന്ന് പോകണമെന്നും റഫറിയും കളിക്കാരും ആവശ്യപ്പെട്ടെങ്കിലും കുട്ടി തയാറായില്ല. ഇതിനിടെ ഗ്രൗണ്ടില്‍ തർക്കവുമുണ്ടായി.

മകന് ഗ്രൗണ്ടില്‍വെച്ച്‌ മർദനമേറ്റെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ ഹാരിസ് വടിവാളെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു. കൂടെ എത്തിയവരാണ് ഹാരിസിനെ പിന്തിരിപ്പിച്ചത്. ഹാരിസ് കുട്ടികളെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ കുട്ടികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...