വിവിധ ആവശ്യങ്ങളുന്നയിച്ച് ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്ഐ പരിധി 21,000ല്‍ നിന്ന് 42,000 രൂപയായി ഉയര്‍ത്തുക, ഇപിഎഫ് മിനിമം പെന്ഷന് 1000ല്‍ നിന്ന് 7,500 രൂപയായി വര്‍ധിപ്പിക്കുക, ഇപിഎഫ് ശമ്പള പരിധി 15,000ല്‍ നിന്ന് 30,000 രൂപയാക്കുക, ബോണസ് സീലിങ് 7,000ല്‍ നിന്ന് 18,000 രൂപയാക്കുക, ബോണസ് പരിധി ശമ്പളം 21,000ല്‍ നിന്ന് 42,000 ആയി കൂട്ടുക, കരാര്‍ തൊഴിലാളികള്‍ക്ക് തുല്യജോലിക്ക്, തുല്യവേതനം ഉറപ്പാക്കുക, ലേബര്‍ കോഡുകളിലെ തൊഴിലാളി വിരുദ്ധ ഭാഗങ്ങള്‍ നീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നു ബിഎംഎസ് ദേശീയ സമിതി ആവശ്യപ്പെട്ടു.

