ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത് അന്തരിച്ചു.53 വയസായിരുന്നു.അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, കെ എസ് റ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) , ഹിന്ദുസ്ഥാൻ ലാറ്റക്സ് എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയുടെ പ്രസിഡൻ്റുമായിരുന്നു.വെള്ളറട സ്വദേശിയായ ജി.കെ. അജിത് നിലവിൽ വട്ടിയൂർക്കാവിലായിരുന്നു താമസം.സംസ്കാരം ഇന്നുച്ച കഴിഞ്ഞ് നടക്കും.

