ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം ; ഒരാളെ കാണാതായി

ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം ; ഒരാളെ കാണാതായി.

ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്.

രണ്ടുപേര്‍ മാത്രമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

കൂടെ ഉണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും മഹേഷിനായിട്ടുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇന്ന് രാവിലെ 7.30 യോടെയാണ് ഇവര്‍ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്.

അവിടെ നിന്നും മീന്‍ പിടിക്കാന്‍ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ശക്തമായ തിരയില്‍ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന വിന്‍സെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...