ആഗസ്റ്റ് 31 ന് കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ചെമ്മനാട് കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിൻറെ (36) മൃതദേഹം തൃശൂരിനടുത്ത് കടലിൽ കണ്ടെത്തി
. ഇന്ന് ഉച്ചയോടെ ബന്ധുക്കൾ ഇവിടെയെത്തി മൃതദേഹം മുഹമ്മദ് റിയാസിന്റെത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ അഴിക്കോട് കടലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കാണുന്നത്. ഇവിടെ കരക്കെത്തിച്ച മൃതദേഹം ആദ്യം തിരിച്ചറിഞ്ഞില്ല. മുഹമ്മദ് റിയാസ് ധരിച്ച വസ്ത്രത്തിന് സമാനമായ വസ്ത്രം മൃതദേഹത്തിലുള്ള തിനാൽ വിവരം ചെമ്മനാട്ടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ കൊടുങ്ങല്ലൂരിലെത്തിയത്.
മുഹമ്മദ് റിയാസിൻറെ മൃതദേഹം തൃശൂ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി
കീഴൂർ അഴിമുഖത്ത് ചൂണ്ടയിടുന്നതിനിടെ ആഗസ്റ്റ് 31 ന് കടലിൽ വീണ കാണാതായ റിയാസിൻ്റെ മൃതദ്ദേഹം ഇന്ന് തൃശൂർ കൊടുങ്ങല്ലൂർ അഴിക്കോട് കടലിലാണ് ‘ കണ്ടെത്തിയത് .നാവികസേന കോസ്റ്റ് ഗാർഡ് ഫയർഫോഴ്സ് തുടർച്ചയായി റിയാസിനെ കണ്ടെത്താൻ തെരച്ചിൽ നടത്തി യിരുന്നു