ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു

പാലാ ചേർപ്പുങ്കലിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി ജീവനക്കാരിയുടെ മൃതദേഹം കണ്ടെടുത്തു.പാലാ വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയൻ എന്ന 24 കാരിയാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്.രാവിലെ 9 മണിയോടെയാണ് യുവതി ആറ്റിൽ ചാടിയത്. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പാലാ ഫയർഫോഴ്സും, കോട്ടയത്തുനിന്ന് സ്കൂബ ടീമും, ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്ന് രണ്ടുമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.ബാഗും ഫോണും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് യുവതി ആറ്റിൽ ചാടിയത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...