സംഭാവനപ്പണം വകമാറ്റി തട്ടിപ്പ്; ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് രാജിവച്ചു

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനപ്പണം വകമാറ്റി തട്ടിപ്പ് നട ത്തിയെന്ന വിവാദത്തിന് പിന്നാലെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്‌പി ഉപാധ്യക്ഷനുമായ ചമ്പത് റായ് രാജിവച്ചു .തട്ടിപ്പിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ചമ്പത് റായിക്ക് പുറമെ ട്രസ്റ്റ് അംഗ മായ ഡോ. അനിൽ മിശ്രയും തൻ്റെ പദവി ഒഴിഞ്ഞിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും എ ട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അടിയന്തര രാജി പുറത്തുവന്നിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റ് പുനഃസം ഘടിപ്പിക്കണമെന്ന് എസ്ഐടി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.

കേസിൽ അറസ്റ്റിലായ എട്ട് പേരിൽ ചമ്പത് റായുടെ അടുത്ത സഹായിയും ഡ്രൈ വറുമായിരുന്ന രാംശങ്കർ യാദവ് എന്ന ടിന്നു യാദവും ഉൾപ്പെടുന്നു. ക്ഷേത്രത്തി ലെ പ്രധാന ഭണ്ഡാര പെട്ടികളുടെ താക്കോലുകൾ ഇയാളുടെ പക്കൽ നിന്നാണ് അന്വേഷണസംഘം കണ്ടെടുത്തത്.

പ്രതിഷ്ഠാ ചടങ്ങിന് ശേഷം 3,500 കോടി രൂപയുടെ പണത്തിന് പുറമെ വലിയ തോതിൽ സ്വർണം, വെള്ളി, മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കൾ എന്നിവ ക്ഷേത്രത്തി ൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...