ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു നോക്കിയപ്പോള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്.ഉടനെ മലങ്കര ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു. കഴിഞ്ഞവർഷത്തെ മിസ്റ്റർ തൃശൂർ ചാമ്ബ്യൻഷിപ്പിലെ വിജയിയായിരുന്നു.സ്ഥിരമായി ജിമ്മില്‍ വർക്കൗട്ട് നടത്തുന്ന ആള്‍ കൂടിയാണ്. അവിവാഹിതനാണ്. അമ്മ: അനിത. സഹോദരങ്ങള്‍: അരുണ്‍, ആരതി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....