ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു

വിക്ഷേപണത്തിന് മുമ്പ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം മാറ്റിവച്ചു.

റോക്കറ്റിലെ ഓക്‌സിജന്‍ വാല്‍വില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്.

യാത്രികരായ സുനിത വില്യംസും ബുച്ച്‌ വില്‍മോറും വിക്ഷേപണത്തിനായി പേടകത്തില്‍ പ്രവേശിച്ചിരുന്നു.

വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.


ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയായിരുന്നു നിശ്ചയിച്ചിരുന്നത്.

ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണം നിശ്ചയിച്ചിരുന്നത് ഇന്ത്യന്‍ സമയം രാവിലെ എട്ടിന് ആയിരുന്നു.

യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ വിക്ഷേപണത്തിന് ഒരുങ്ങിയത്.

പേടകത്തിലെ ഇന്ധനം ഒഴിപ്പിക്കല്‍ നടപടിയും ഉടന്‍ ഉണ്ടാകും.

അടുത്ത വിക്ഷേപണം എന്നാണെന്ന് പിന്നീട് അറിയിക്കും.

ആദ്യമായാണ് സ്റ്റാര്‍ ലൈനര്‍ മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്താന്‍ തീരുമാനിച്ചത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം.

നാസയുടെ ഈ ദൗത്യത്തിന് പേര് നല്‍കിയിരുന്നത് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് എന്നാണ്.

ലോകമെമ്ബാടുമുള്ള വിമാനങ്ങള്‍, റോട്ടര്‍ക്രാഫ്റ്റുകള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, മിസൈലുകള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കോര്‍പറേഷനാണ് ബോയിങ് കമ്ബനി.

2006 ഡിസംബര്‍ ഒമ്ബതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്.

തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി.

നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്.

ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

സൈനിക പരിഷ്കാരങ്ങൾ സംയുക്ത പരിശീലന വിഭാഗം സ്റ്റാഫ് കോളേജിൽ ആദ്യ കോഴ്സ്

താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള പുതിയ പരിശീലന വിഭാഗം കോഴ്‌സ് ആരംഭിച്ചതോടെ ഇന്ത്യൻ സൈന്യത്തിലെ സംയുക്തതയ്ക്കുള്ള പരിഷ്‌കാരങ്ങൾ മറ്റൊരു നാഴികക്കല്ലിൽ എത്തി. ഡിഫൻസ് സർവീസസ് സ്റ്റാഫ്...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...