സിറ്റിയെ സൈലൻ്റാക്കി ബോൺമൗത്ത്; പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പ്

പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയിലെ തേരോട്ടത്തിന് കടിഞ്ഞാണിട്ട് ബോൺമൗത്ത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് വമ്പന്മാരെ ബോൺമൗത്ത് അട്ടിമറിച്ചത്. സിറ്റിയുടെ തുടർച്ചയായ 32 വിജയങ്ങൾക്കാണ് ഫുൾസ്റ്റോപ്പിട്ടത്. തോൽവി പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ ടേബിളിൽ രണ്ടാം സ്ഥാനത്താക്കി. 10 മത്സരത്തിനൊടുവിൽ 23 പോയിൻ്റാണ് സിറ്റിക്കുള്ളത്.മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ സെമന്യോയുടെ ഗോളിലാണ് സിറ്റി ഞെട്ടിയത്. ആദ്യപകുതിയിൽ സിറ്റിയെ വരച്ചവരയിൽ നിർത്താനും ബോൺമൗത്തിനായി.രണ്ടാം പകുതിയിലെ 64-ാം മിനിട്ടിൽ ഇവാനിൽസന്റെ ഫിനിഷ് ബോൺമൗത്തിന്റെ ലീഡ് ഇരട്ടിയാക്കി. മിലോസ് കെർകെസ് ആണ് രണ്ടു ഗോളിനും വഴിയൊരുക്കിയത്.82-ാം മിനിറ്റിൽ യോഷ്കോ ഗവാർഡിയോളിലൂടെ സിറ്റി തിരിച്ചടിച്ചു. ഗുണ്ടോഗന്റെ ക്രോസിൽ നിന്നായിരുന്നു വലകുലുക്കിയത്. സമനിലയ്‌ക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും എതിർ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. സിറ്റിയുടെ സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഇഞ്ചുറി ടൈം ക്ലോസ് റേഞ്ച് ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുന്നതും കണ്ടു.

Leave a Reply

spot_img

Related articles

പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍ സ്റ്റേഡിയം – നിര്‍മ്മാണോദ്ഘാടനം നടത്തി ഡോ.എന്‍.ജയരാജ്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ സ്‌പോര്‍ട്‌സ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ നിയോജകമണ്ഡലം ഒരു സ്‌പോര്‍ട്‌സ് ഹബ് ആയി മാറും വാഴൂര്‍ പുളിക്കല്‍ കവലയില്‍ 3 കോടി രൂപയുടെ ഇന്‍ഡോര്‍...

നാലാം പോരാട്ടത്തിൽ ഡിങ് ലിറനെ സമനിലയില്‍ പിടിച്ച് ഗുകേഷ്

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ നാലാം പോരാട്ടം സമനിലയില്‍. ഇന്ത്യന്‍ കൗമാരതാരം ഡി ഗുകേഷും നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും തമ്മിലാണ് മത്സരം.42...

ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ആദ്യ റൗണ്ടിൽ ഡി ഗുകേഷിന് തോൽവി

യുടെ കൗമാരതാരം ഡി ഗുകേഷിനു തോൽവി.ചൈനയുടെ ഡിങ് ലിറനോടാണ് ഗുകേഷ് തോറ്റത്.ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായാണ് മത്സരിച്ചത്.ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6...