ശ്രേഷ്ഠ കാതോലിക്കാ ബാവ ഇനി വിശ്വാസ സമൂഹത്തിൻ്റെ ഹൃദയങ്ങളിൽ

യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി.ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്.മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയിൽ ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ കബറടക്കിയത്.അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമ്മികരായി. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ് ഇദ്ദേഹം. സർക്കാരിന്‍റെ ​ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹ​ത്തിന് ആദരമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി എൻ വാസവൻ അറിയിച്ചു. ജോസഫ് മാർ ​ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ അറിയിച്ചിരിക്കുന്നത്ജോസഫ് മാർ ​ഗ്രിഗോറിയോസ് പിൻ​ഗാമിയാകണമെന്നാണ് ആ​ഗ്രഹമെന്നും എന്നാൽ ഇക്കാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപത്രത്തിൽ ബാവ പറയുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....