പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു

വർക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തില്‍ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു.ഈ മാസം പതിനാലിനാണ് യുവാവിന് മർദ്ദനമേറ്റത്.കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിന്റെ ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.സംസാരത്തിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവ് സുഹൃത്തിന്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് കയ്യേറ്റത്തിലാണ് കലാശിച്ചത്. ഇതിനിടയില്‍ അമലിനും അടിയേറ്റു. അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ അമല്‍ പിറ്റേന്ന് രാവിലെ രക്തം ഛര്‍ദ്ദിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കള്‍ പറഞ്ഞത്.എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...