‘ബ്രഹ്മണിയ ഗോവിന്ദൻകുട്ടി’ ഇടഞ്ഞു, സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തിട്ടും കലയടങ്ങിയില്ല, ഒടുവിൽ തളച്ചു

നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. ഒരു സ്കൂട്ടറും ഒരു വീടിന്‍റെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടന്നു ആശങ്കയില്‍ പ്രദേശത്തെ ജനങ്ങളെ പൊലീസ് ഒഴിപ്പിച്ചു. ഒന്നര മണിക്കൂറിനുശേഷമാണ് ആനയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. പിന്നീട് എലിഫൻറ് സ്‌ക്വാഡെത്തി ആനയെ പൂര്‍ണമായും തളച്ചു ലോറിയില്‍ കയറ്റി സ്ഥലത്തു നിന്നും കൊണ്ടുപോയി.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...