നാക് എ++ അക്രഡിറ്റേഷന് കൈക്കൂലി; അറസ്റ്റിലായ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു

നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ പ്രൊഫസർമാരെ സസ്പെൻഡ് ചെയ്തു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഉൾപ്പെടെ നാഷണൽ അസസ്‌മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ സസ്പെൻഡ് ചെയ്തു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരിലുള്ള കോനേരു ലക്ഷ്മയ്യ എജ്യുക്കേഷൻ ഫൗണ്ടേഷന് (കെഎൽഇഎഫ്) എ++ അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി നാക് ഇൻസ്പെക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കൈക്കൂലി നൽകിയെന്നാണ് സിബിഐ കണ്ടെത്തൽ. പിന്നാലെയാണ് സിബിഐ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടന്നത്. ഇൻസ്പെക്ഷൻ കമ്മിറ്റി അധ്യക്ഷനും രാമചന്ദ്ര ചന്ദ്രവൻശി സർവകലാശാല വൈസ് ചാൻസലറുമായ സമരേന്ദ്ര നാഥ് സാഹ, കമ്മിറ്റി അംഗങ്ങളായ രാജീവ് സിജാരിയ (ജെഎൻയു പ്രൊഫസർ), ഡി ഗോപാൽ (ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ ഡീൻ), രാജേഷ് സിങ് പവാർ (ജാഗ്രൻ ലേക്‌സിറ്റി യൂണിവേഴ്‌സിറ്റി ഡീൻ), ജിഎൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റ് ഡയറക്ടർ മാനസ് കുമാർ മിശ്ര, ദാവൻഗെരെ സർവകലാശാലയിലെ പ്രൊഫസർ ഗായത്രി ദേവരാജ്, സംബൽപൂർ സർവകലാശാലയിലെ പ്രൊഫസർ ബുലു മഹാറാണ എന്നിവരാണ് അറസ്റ്റിലായത്

Leave a Reply

spot_img

Related articles

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ...

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...