break a leg എന്ന പ്രയോഗം മറ്റൊരാൾക്ക് ഭാഗ്യം ആശംസിക്കാനാണ് പ്രയോഗിക്കുന്നത്. അല്ലാതെ break a leg എന്ന idiom-ൻ്റെ അർത്ഥം കാലു തല്ലിയൊടിക്കുക എന്നതല്ല.
ആരെങ്കിലും ഈ ശൈലി പറഞ്ഞാൽ ഭാഗ്യം ആശംസിക്കുകയാണ്, it is wishing you good luck.
This is your time to shine. Break a leg!
അർത്ഥം – ഇത് നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമാണ്, എല്ലാ ആശംസകളും.
Mom tells me you’re trying a new recipe today. Break a leg, brother.
അർത്ഥം – ഇന്ന് നിങ്ങൾ ഒരു പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കാൻ പോകുന്നുവെന്ന് അമ്മ പറഞ്ഞു, സഹോദരാ, എല്ലാ ആശംസകളും നേരുന്നു.
തിയറ്റർ കലാകാരന്മാർക്കിടയിലാണ് ഇതിൻ്റെ ഉത്ഭവം എന്നൊരു കഥയുണ്ട്. നടന്മാർക്കിടയിലും നർത്തകർക്കിടയിലും പരസ്പരം ഭാഗ്യം ആശംസിച്ചാൽ നിർഭാഗ്യം വരുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിർഭാഗ്യം ആശംസിച്ചാൽ ഭാഗ്യം വരുമെന്നവർ കരുതി. അങ്ങനെ break a leg എന്നു പറഞ്ഞു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ കാല് ഒടിയുന്നതു വരെ നന്നായി പരിപാടി അവതരിപ്പിക്കൂ. കാലൊടിഞ്ഞാലും കുഴപ്പമില്ല, പരിപാടി ഉഗ്രനാവണം.
(വാൽക്കഷണം : അസ്ഥാനത്തും അർത്ഥമറിയാത്തവരോടും ഈ പ്രയോഗം പ്രയോഗിക്കരുതേ!)