ഷിമോഗയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്

കർണാടകയിലെ ഷിമോഗയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് .മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാർഡൻ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരു വർഷത്തിനുശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയില്‍ പിജി ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പെണ്‍കുട്ടി ജോലി തേടി എത്തിയതായിരുന്നു ഈ പിജി ഹോസ്റ്റലില്‍. ഒരു വർഷം മുമ്പ് ഇവരെ ഇവിടെനിന്ന് കാണാതായെങ്കിലും പോലീസില്‍ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച മാത്രമാണ്. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത നീങ്ങിയത്. പിജി നടത്തിപ്പുകാരിയായ സൗഭാഗ്യ, ഭർത്താവ് ഗംഗാ നായിക്, സുഹൃത്ത് രഞ്ജിത, സഹായി പീര നായിക് എന്നിവരാണ് അറസ്റ്റിലായത്. തങ്ങളെക്കുറിച്ച്‌ അപവാദം പറയുന്നു എന്ന് ആരോപിച്ച്‌ സൗഭാഗ്യ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് സ്വന്തം മുറിയില്‍ എത്തി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെണ് പൊലീസ് വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...