ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ

ഡിജിറ്റല്‍ സംവിധാനങ്ങള്‍ വൻതോതില്‍ പരിഷ്കരിച്ച്‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ.എല്ലാ പ്രധാന പിഎഫ് സേവനങ്ങളും ഇനിമുതല്‍ ഒരൊറ്റ പ്ലാറ്റ്ഫോമിനു കീഴില്‍ ലഭ്യമാകും.പഴയ പോർട്ടലുകളിലെ സാങ്കേതിക തടസങ്ങളും ക്ലെയിമുകള്‍ മാറിക്കിട്ടാനുള്ള കാലതാമസവും ഇനി പഴങ്കഥയാകും. ഷെഡ്യൂള്‍ ചെയ്ത ‘ബ്ലാക്ക്‌ഔട്ട് പിരീഡ്’പൂർത്തിയായതോടെ പുതിയ കേന്ദ്രീകൃത പോർട്ടല്‍ ഈയാഴ്ചമുതല്‍ പൂർണതോതില്‍ പ്രവർത്തനസജ്ജമാകും.ഇതുവരെ വികേന്ദ്രീകൃത രീതിയിലായിരുന്നു ഇപിഎഫ്‌ഒ പ്രവർത്തിച്ചിരുന്നത്. അതായത്, ഓരോ റീജണല്‍ ഓഫീസുകളും സ്വതന്ത്രമായാണു കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. വരിക്കാർക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്കോ പരാതിപരിഹാരങ്ങള്‍ക്കോ തങ്ങളുടെ അക്കൗണ്ടുള്ള റീജണല്‍ ഓഫീസിനെത്തന്നെ ആശ്രയിക്കേണ്ടിവന്നിരുന്നു.എന്നാല്‍, പുതിയ മാറ്റത്തോടെ ഈ രീതി പൂർണമായും മാറി. രാജ്യമൊട്ടാകെയുള്ള ഏത് ഇപിഎഫ്‌ഒ ഓഫീസിലൂടെയും ഇനിമുതല്‍ വരിക്കാരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യാൻ സാധിക്കും. ഇതു സേവനങ്ങള്‍ വേഗത്തിലാക്കാനും പ്രാദേശിക ഓഫീസുകളിലെ അനാവശ്യ കാലതാമസം ഒഴിവാക്കാനും സഹായിക്കും.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...