പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ ആള്‍ക്കൂട്ട വിചാരണ; ആറുപേര്‍ക്കെതിരെ കേസ്

എറണാകുളം: പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച്‌ മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കളുടെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.കഞ്ചാവ് വില്‍ക്കാനോ വാങ്ങാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് യുവാക്കളെ തടഞ്ഞുനിര്‍ത്തി സമീപത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയതെന്നാണ് പരാതി. അവിടെ മുട്ടുകാലില്‍ നിര്‍ത്തിയശേഷം സമീപത്തെ കടയില്‍നിന്ന് ഒരു ബാര്‍ബറെ വിളിച്ചുവരുത്തി ഇവരുടെ തലമുണ്ഡനം ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശാരീരികവും മാനസികവുമായി പീഡനം നേരിട്ടതായും യുവാക്കള്‍ ആരോപിക്കുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അതേസമയം, മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് എത്തിയതിന്റെ സാഹചര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

Leave a Reply

spot_img

Related articles

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണു.രണ്ടാമത്തെ പ്ലാറ്റ് ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്ന് വീണത്.വൈദ്യുത ലൈനിന് മുകളിലേക്കാണ് കെട്ടിടം വീണത്. ഇതേ...

കള്ളാടി മണ്ണിടിച്ചിൽ – രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ - രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.ഇതോടെ മരണസംഖ്യ അഞ്ചായി.അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് രണ്ട്...

പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, ഒരാൾ പിടിയിൽ

പാലായിൽ പെരുമ്പാമ്പിനെ കൊന്നു മാംസമാക്കി ഫ്രിഡ്‌ജിൽ സൂക്ഷിച്ചു, സംഭവത്തിൽ ഒരാൾ പിടിയിൽ.പാലാ വെട്ടുകല്ലേൽ ഷിജോ (48) യാണ് വനംവകുപ്പിൻ്റെ പിടിയിലായത്.സംഭവത്തെക്കുറിച്ച് ലഭിച്ച വിവരത്തെത്തുടർന്ന് പൊലീസും...

കള്ളാടി മണ്ണിടിച്ചില്‍; ദുരന്തഭൂമി സന്ദര്‍ശിച്ച്‌ പിണറായി വിജയൻ

കല്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തഭൂമിയിലെത്തി പ്രതിപക്ഷനേതാവ് പിണറായി വിജയൻ‌. എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവർ ഒപ്പമാണ് പിണറായി വിജയൻ എത്തിയത്.മന്ത്രി എപി...