കൊടകര കൊണ്ടു വരുന്നത് തിരഞ്ഞെടുപ്പ് സമയത്ത് പതിവ് കാര്യം; കെ സുരേന്ദ്രൻ

തെരഞ്ഞെടുപ്പ് സമയത്ത് മാത്രം ഉയര്‍ത്തിക്കൊണ്ടു വരുന്ന കേസാണ് കൊടകരയിലേതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഉപ തെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിക്കുമെന്ന് കണ്ടാണ് കൊടകര പോലുള്ള ആരോപണങ്ങളുമായി വരുന്നതെന്ന് പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ ആരോപണങ്ങള്‍ കൊണ്ട് ബി ജെ പിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയില്ല.
ഇത്തരത്തില്‍ സുരേഷ് ഗോപിക്കെതിരെ പല തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ജനങ്ങളത് മുഖവിലയ്ക്കെടുത്തില്ല. അന്ന് ജനങ്ങള്‍ ശരിയായ നിലപാട് സ്വീകരിച്ചു. അതു തന്നെ പാലക്കാടും ആവര്‍ത്തിക്കും.

എം വി ഗോവിന്ദന്റെ പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ബി ജെ പിക്ക് കൊടകര വിഷയം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്ന് 2021 മുതല്‍ പറയുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ആവശ്യമില്ലാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അത് ശ്രദ്ധിക്കാന്‍ സമയമില്ല. ഇതുവരെയും ഒരു അന്വേഷണത്തെയും തടസപ്പെടുത്തിയിട്ടില്ല, നെഞ്ചുവേദന അഭിനയിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഒരു വ്യക്തിയുടെ പേരില്‍ അദ്ദേഹം കൊണ്ടുപോയ പണം കവര്‍ച്ച നടത്തി. പോലീസ് അന്വേഷിച്ചു. താന്‍ കൊണ്ടുപോയ പണമാണെന്ന് അദ്ദേഹം കോടതിയില്‍ സമ്മതിക്കുകയും, പണം തിരുച്ചു വേണമെന്നാവശ്യപ്പെട്ട് സ്രോതസ് വ്യക്തമാക്കുകയും ചെയ്തതാണ്. ബാക്കിയുള്ളതൊക്കെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കഥകളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുനയൊടിഞ്ഞ് തേഞ്ഞൊട്ടിയ ആയുധമാണ് കൊടകര വിഷയം. വ്യാജ ഐഡി കാര്‍ഡ്, വ്യാജ ആരോപണങ്ങള്‍ എന്നുള്‍പ്പെടെ യു ഡി എഫ് സ്ഥാനാര്‍ഥി വ്യാജനാണ്. തോല്‍ക്കാന്‍ പോകുമ്പോഴുള്ള പരിഭ്രാന്തിയാണ് അവര്‍ക്ക്. ബെംഗളൂരുവിലുള്ള ഏജന്‍സിയാണ് വ്യാജ ഐ ഡി കാര്‍ഡിനുള്ള സഹായം ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഒത്തു തീര്‍പ്പാക്കിയത് മുഹമ്മദ് റിയാസും ഷാഫി പറമ്പിലും തലശ്ശേരിയില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ്.

ഒരു മാഫിയ സംഘം കോണ്‍ഗ്രസിനെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ വകവെക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2024 ഓക്ടോബർ 18, 19 2025 ജനുവരി 30, 31 തീയതികളിൽ തിരുവനന്തപുരം/ കോഴിക്കോട്/ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ ലോവർ പരീക്ഷാ...

ഡെപ്യൂട്ടേഷൻ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിലെ എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ ഒഴിവ് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ മുഖേന നികത്തുന്നതിന് യോഗ്യരായ ജീവനക്കാരിൽ...

അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനത്തിന് ഏപ്രിൽ 9ന് അഭിമുഖം നടത്തും. എം ബി...

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴ

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ പിഴ ചുമത്തി. കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനു മുളവുകാട് പഞ്ചായത്താണ് ഗായകന് 25,000 രൂപ...