‘രാമനും കദീജയും’ പ്രദർശനത്തിന്

സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ രാമനും കദീജയും എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.ചിത്രകലാരംഗത്തും, സാഹിത്യ രംഗത്തും ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ദിനേശ് പൂച്ചക്കാടാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.

കാഞ്ഞങ്ങാട് ഫിലിംസിൻ്റെ ബാനറിൽ ബിനരാജ് കാഞ്ഞങ്ങാട്, സതീഷ് കാനായി എന്നിവർ ചേർന്നു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഏറെ സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ ഒരു ചിത്രം കൂടിയാണ്.
പൊതുനിരത്തുകളെ വീടാക്കി അന്തിയുറങ്ങുകയും ജീവിക്കുകയും ചെയ്യുന്ന പെറുക്കികൾ എന്നു വിളിക്കപ്പെടുന്ന നാടോടികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
അങ്ങനെ ഒരു സ്ഥലത്ത്നാടാടികളായിജീവിക്കുന്നരണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രാമനും കദീജയുംപ്രത്യേകിച്ച് ജീവിത ലക്ഷ്യങ്ങളൊന്നു മില്ലാതെ അന്നന്നത്തെ അന്നം തേടുന്ന ഈ നാടോടികൾ, രാമനും കദിയും പ്രണയബദ്ധരായത് സ്വഭാവികം. ഒന്നിച്ചു കളിച്ചു ജീവിച്ചു പോന്നവർ. അവർക്കിടയിൽ ജാതിയോ മതമോ ഒന്നുമില്ലായിരുന്നു. ഒരു വേലിക്കെട്ടുമില്ലാതെ ജീവിച്ചു പോരുന്നതിനിടയിലാണ് അവരിൽപ്രണയത്തിൻ്റെ വിത്തുമുളപൊട്ടുന്നത്. അതോടെ അവരുടെ ജീവിതത്തിന് പ്രതീക്ഷകളും, സ്വപ്നങ്ങളുമൊക്കെ ഉണ്ടായി. ആരും ശ്രദ്ധിക്കാത്ത ഇവരുടെ ജീവിതത്തിലേക്ക് മതങ്ങൾ കടന്നു വരുന്നതോടെ ഇവരുടെ ജിവിതം സംഘർഷഭരിതമാ
കുന്നു.

കേരളത്തിലെ വർത്തമാന സാഹചര്യത്തിൽ,ദുരഭിമാന പ്പോരിനിടയിൽ പെട്ടു പോകുന്ന യുവമിഥുനങ്ങളുടെ കഥ, ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ. മതങ്ങളുടെ പേരിൽ മുതലെടുപ്പു നടത്തിപ്പോരുന്നവരുടെ ഇടയിൽ നിന്നും ശക്തമായ ഭീഷണികളാണ് തനിക്കു നേരിടേണ്ടി വന്നതെന്ന് സംവിധായകനായ ദിനേശ് പൂച്ചക്കാട് വ്യക്തമാക്കി. സമൂഹമാധ്യമങ്ങൾ ഈ വിഷയം ഏറെ വൈറലാക്കിയിരുന്നു.
നമ്മുടെ സമൂഹത്തിൻ്റെ ജീർണ്ണതയുടെ ഒരു നേർക്കാഴ്ച്ച കൂടിയായിരിക്കും ഈ ചിത്രം.
താരപ്പൊലിമയേക്കാളുപരി കെട്ടുറപ്പുള്ള കഥയുടെ പിൽബലമാണ് ഈ ചിത്രത്തിൻ്റെ അടിത്തറ.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഡോ ഹരിശങ്കറും, അപർണയുമാണ് കേന്ദ്രകഥാപാത്ര ങ്ങളായ രാമനേയും കദിജയേയും അവതരിപ്പിച്ചിരിക്കു
ന്നത്.

പ്രശാന്ത് കുമാർ, മോഹൻ ചന്ദ്രൻ, ഹരി.ടി.എൻ., ഊർമ്മിളാവൈശാഖ് ,ഓമന, പ്രേയലത, സുരേന്ദ്രൻ പൂക്കാനം, മല്ലക്കര രാമചന്ദ്രൻ,സതീഷ് കാനായി, ടി.കെ. നാരായണൻ, ഡി .വൈ.എസ്.പി ഉത്തംദാസ്, (മേൽപ്പറമ്പ്) എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ഇവർക്കു പുറമേ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നും നൂറ്റിയമ്പതോളം കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗാനങ്ങൾ -ദിനേശ് പൂച്ചക്കാട്,ഹാരിസ് തളിപ്പറമ്പ്.സംഗീതം. ഷാജി കാഞ്ഞങ്ങാട് ശ്രീശൈലം രാധാകൃഷ്ണൻ,പശ്ചാത്തല സംഗീതം. സുദർശൻ. പി.ഛായാഗ്രഹണം – അഭിരാം സുദിൽ, ശ്രീജേഷ് മാവില,എഡിറ്റിംഗ് – അമൽ കലാ സംവിധാനം. മൂർധന്യ.മേക്കപ്പ് – ഇമ്മാനുവൽ അംബ്രോസ്.
കോസ്റ്റും – ഡിസൈൻ – പുഷ്പ’നിശ്ചല ഛായാഗ്രഹണം – ശങ്കർ ജി. വൈശാഖ് മേലേതിൽ’
നിർമ്മാണ നിർവ്വഹണം – ഹരിഹരൻ പൂച്ചക്കാട്, എബിൻ പാലന്തലിക്കൽ’ നവംബർ അവസാന വാരത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...