വിദ്യാർഥിയുടെ ബാഗില്‍ നിന്ന് കിട്ടിയ വെടിയുണ്ടകള്‍ യഥാർഥ വെടിയുണ്ടകളെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ സ്ഥിരീകരണം.സൈന്യത്തില്‍ പഴയമോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആണെന്നാണ് കണ്ടെത്തല്‍.ആലപ്പുഴ കാര്‍ത്തികപ്പള്ളി എയ്ഡഡ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് നവംബര്‍ അവസാന വാരമാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പോലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു.അധ്യാപകർ ലഹരി ഉപയോഗം തടയാൻ നടത്തുന്ന സ്കൂള്‍ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്.

