കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച്‌ കേന്ദ്രം

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും കുറച്ച്‌ കേന്ദ്രം.ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌ മാസത്തിലെ 5.944 കോടിയാണ് വെട്ടിക്കുറച്ചത്. 12,516 കോടിയില്‍ നിന്ന് 6,572 കോടി രൂപ മാത്രമെ ഇനി ലഭിക്കൂ. ഇത് സംബന്ധിച്ച കത്ത് ധനവകുപ്പിന് ലഭിച്ചു.കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും അധിക തുക വായ്പ എടുത്തുവെന്നാണ് കേന്ദ്രത്തിന്റെ വാദം. തിരഞ്ഞടുപ്പ് വര്‍ഷത്തില്‍ വന്‍ പണച്ചെലവിന് ലക്ഷ്യമിട്ടിരുന്ന സര്‍ക്കാരിന് തീരുമാനം പ്രതിസന്ധിയുണ്ടാക്കും. ഇടക്കാല ബജറ്റ് അവതരണവും തെരഞ്ഞെടുപ്പും തൊട്ടടുത്താണ്.വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണം അടക്കമുള്ള നടപടികളെ ബുദ്ധിമുട്ടിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്ബത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറവ് പുനസ്ഥാപിക്കണമെന്നും ഈയിടെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....