സി എ എ കേരളത്തിലും നടപ്പിലാക്കും: വിശ്വഹിന്ദു പരിഷത്ത്

കേരളത്തില്‍ സി എ എ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ മുസ്‌ലീങ്ങളെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി മിലിന്ദ് പരാന്തെ. എറണാകുളത്തെ വി എച്ച് പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി എ എ രാജ്യത്തെ പൗരത്വവുമായി ബന്ധപ്പെട്ടതാണ്. ഇത് നടപ്പാക്കുന്നത് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരാണ്. അത് തങ്ങള്‍ നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു റോളുമില്ല എന്നതാണ് വാസ്തവം. ഇത് മറച്ചു വെച്ചുകൊണ്ട് കേരളത്തില്‍ സി എ എ നടപ്പിലാക്കില്ലെന്ന മുഖമന്ത്രിയുടെ പ്രസ്താവന മുസ്ലിം സമൂഹത്തിന്റെ പ്രീതി നേടാനാണ്. സി എ എ ഇന്ത്യയിലുള്ള ആരുടെയും പൗരത്വം ഇല്ലാതാക്കാനുള്ളതല്ല മറിച്ച് പൗരത്വം നല്‍കാനുള്ളതാണ്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുളള ഹിന്ദുക്കള്‍ മതപരമായ കടുത്ത വിവേചനവും ആക്രമണങ്ങളുമാണ് അവിടെ നേരിടുന്നത്. ഇവരെ ഇന്ത്യയിലെത്തിച്ച് പൗരത്വം നല്‍കുകയെന്നതാണ് സി എ എയ്ക്ക് പിന്നിലുളള ലക്ഷ്യം. ഇതിനുള്ള വലിയ പരിശ്രമമാണ് വിശ്വഹിന്ദു പരിഷത്ത് നടത്തിവരുന്നത്.

സി എ എ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞുവെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. രാജ്യത്തെ ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കണം. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന പണം ക്ഷേത്രങ്ങളുടെ ഉന്നമനത്തിനാവണം ചിലവഴിക്കേണ്ടത്. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. ഇത് ഒരിക്കലും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ചിലവഴിക്കാന്‍ പാടില്ലെന്നും മിലിന്ദ് പരാന്തെ പറഞ്ഞു. ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്നും റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍,സുപ്രിം കോടതി അഭിഭാഷകര്‍,സന്യാസിശ്രേഷ്ഠര്‍അടക്കമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി വിശ്വഹിന്ദു പരിഷത്ത് മുന്നോട്ടു പോകുകയാണ്.

ഏതാനും സംസ്ഥാനങ്ങളില്‍ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ ഇത് നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.കേരളത്തില്‍ നിലവില്‍ രണ്ടും ലക്ഷത്തിലധികം പ്രവര്‍ത്തകരാണ് വിഎച്ച്പിക്കുളളത് ഇത് ഈ വര്‍ഷം അഞ്ചു ലക്ഷമാക്കി ഉയര്‍ത്താനുളള പ്രവര്‍ത്തനങ്ങളുമായിട്ടാണ് സംഘടന മുന്നോട്ടു പോകുന്നത്.നിലവില്‍ 1200 ലധികം യൂണിറ്റുകളാണ് കേരളത്തിലുള്ളത് ഇത് മൂവായിരമാക്കി വര്‍ധിപ്പിക്കും.നിരവധി സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരികയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് രാഷ്ട്രീയ സംഘടനയല്ല.അതു കൊണ്ടു തന്നെ ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാറുമില്ല. എന്നാല്‍ രാജ്യസ്‌നേഹ സംഘടനയെന്ന നിലയില്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. തിരഞ്ഞെടുപ്പില്‍ വിശ്വഹിന്ദു പരിഷത്തിന് വ്യക്തമായ വീഷണം ഉണ്ട്. ഹിന്ദു വിരുദ്ധരല്ല മറിച്ച് ഹിന്ദുക്കളുടെ വിഷയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരായിരിക്കണം രാജ്യം ഭരിക്കേണ്ടത്.ഹിന്ദു വിരുദ്ധത രാജ്യത്തിന് ദോഷം വരുത്തുകയേയുളളു.ഹിന്ദുവിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്.ഹിന്ദു സംസ്കൃതി രാജ്യത്തിന്റെ സംസ്‌കൃതിയാണെന്നും മിലിന്ദ് പരാന്തെ പറഞ്ഞു.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...