ചാലക്കുടി മണ്ഡലത്തിൽ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ 12 സ്ഥാനാർത്ഥികൾ രംഗത്ത്.
13 പേരാണ് പത്രിക സമർപ്പിച്ചത്.
സൂക്ഷ്മ പരിശോധനയിൽ ഒരു സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതോടെ നിലവിൽ 12 പേരാണ് ചാലക്കുടി മണ്ഡലത്തിലുള്ളത്.
സിപിഐ(എം) സ്ഥാനാർഥി സി. രവീന്ദ്രനാഥന്റെ പത്രിക സ്വീകരിച്ചതിനാൽ ഡമ്മി സ്ഥാനാർത്ഥി ഡേവിസിന്റെ പത്രികയാണ് തള്ളിയത്.
ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയ ആശാ സി എബ്രഹാമിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയായത്.
സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ച ക്രമത്തിലാണ് പരിശോധന പൂർത്തിയാക്കിയത്.
ഏപ്രിൽ 8 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർത്ഥി പട്ടിക നിലവിൽ വരും.
ചാലക്കുടി മണ്ഡലത്തിലെ 12 സ്ഥാനാർത്ഥികളുടെ പട്ടിക ചുവടെ
1. സി രവീന്ദ്രനാഥൻ (സിപിഐ (എം))
2. പ്രദീപൻ എം (എസ് യു സി ഐ (സി))
3. ജോൺസൺ കെ സി (സ്വതന്ത്രൻ)
4. ഉണ്ണി കൃഷ്ണൻ (ഭാരത് ധർമജന സേന – ബിഡിജെസ്)
5. ചന്ദ്രൻ ടി എസ് (സ്വതന്ത്രൻ)
6. ബെന്നി ബെഹനാൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
7. അനിൽകുമാർ സി ജി (ഭാരത് ധർമജന സേന – ബിഡിജെസ്)
8. റോസിലിൻ ചാക്കോ (ബഹുജൻ സമാജ് പാർട്ടി)
9. അരുൺ ഇ പി (സ്വതന്ത്രൻ)
10. ചാർളി പാേൾ (ട്വൻ്റി-20)
11. സുബ്രൻ കെ ആർ (സ്വതന്ത്രൻ)
12. ബോസ്കോ ലൂയിസ് (സ്വതന്ത്രൻ)