ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി

വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് നല്‍കിയതെന്ന് ഇവർ മൊഴി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാർത്ഥികളില്‍ ഒരാളാണ് ഓണ്‍ലൈനിലൂടെ വാങ്ങി മുപ്പത് രൂപ നിരക്കില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികള്‍ക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...