എസി റോഡിൽ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം

ചങ്ങനാശ്ശേരി മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം.വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം.പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ആലപ്പുഴയ്ക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു.അപകടശേഷം നിർത്താതെ പോയ കാർ മറ്റൊരു ബൈക്കിലുമിടിച്ചു.അവിടെയും നിർത്താതെ മുന്നോട്ടു പോയെങ്കിലും 100 മീറ്ററകലെ കോണ്ടൂർ റിസോർട്ടിനുമുന്നിൽ തനിയെ നിന്നു.

അപകടത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്.ടയറുകളും ഇളകി. എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും അപകടശേഷം രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ തന്റെ ഒപ്പം മറ്റൊരാളുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയുമെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...