ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്

പള്ളാത്തുരുത്തിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി.തുടർന്നുള്ള പരിശോധനയിൽ ഡ്രൈവർക്ക് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി. കെഎൽ 01 ct 2740 എന്ന രജിസ്ട്രേഷൻ നമ്പറോടുകൂടിയ വാഹനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലേക്ക് എക്സിബിഷൻ നടത്തുന്നതിനായുള്ള സാമഗ്രികൾ ആയിരുന്നു ഉണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശി ബൈജു എസ് എൽ ആണ് വാഹനത്തിന്റെ ഉടമ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....