സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ അമ്മയും, മകനും അറസ്റ്റിൽ

വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും, മകനും അറസ്റ്റിൽ.

വർക്കലയിൽ വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും, മകനും അറസ്റ്റിൽ.

വർക്കല സ്വദേശി സുബൈദാബീവിയുടെ വീട്ടിൽ ഒരാഴ്ച മുമ്പ് നടന്ന മോഷണക്കേസിലെ പ്രതികളാണ് പിടിയിലായത്.

കൊല്ലം സ്വദേശി നുഫൈസ ബീവി, മകന്‍ അന്‍വര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

അര ലക്ഷം രൂപയും 11 പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്.

85 വയസ്സുള്ള സുബൈദബീവിയും ജോലിക്കാരി നുഫൈസാബീവിയും മാത്രമാണ് വീട്ടിൽ താമസമുണ്ടായിരുന്നത് .

നുഫൈസ മകൻ അൻവറിൻ്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു .

ഏപ്രില്‍ 24 ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്.

ജനൽ കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു.

അലമാരയില്‍ സൂക്ഷിച്ചിരുന്ന 11 പവന്‍ സ്വര്‍ണാഭരവും, അരലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.

തുടർന്ന് മോഷണ വിവരം സുബൈദ ബീവി, വീട്ടുജോലിക്കാരിയുടെ സഹായത്തോടെ പൊലിസിനെ അറിയിച്ചു.

വിശദമായ പരിശോധനയ്ക്ക് ശേഷം പൊലിസ് വീട്ടുജോലിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.

എന്നാൽ നുഫൈസാബീവിയുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവരുന്നത്.

നുഫൈസ മകൻ അൻവറിൻ്റെ സഹായത്തോടെ മോഷണം നടത്തുകയായിരുന്നു.

കവർച്ചക്കുശേഷം രാത്രി തന്നെ അൻവർ ചെന്നൈയിലേക്ക് കടന്നു.

ഒളിപ്പിച്ചു വെച്ച തൊണ്ടി സാധനങ്ങൾ പൊലീസ് കണ്ടെടുത്തു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...