ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകള്‍ക്കുപിന്നാലെ പ്രമുഖ നടന്മാര്‍ക്കെതിരെയുള്ള നിയമനടപടികളും അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ജയസൂര്യ, ബാലചന്ദ്രമേനോന്‍ എന്നിവര്‍ക്കെതിരായ ബലാത്സംഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവര്‍ക്കുമെതിരെ തെളിവൊന്നുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

