Politics

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്. പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...
spot_img

നിലമ്പൂരിൽ ചരിത്രമെഴുതി ആര്യാടൻ ഷൗക്കത്ത്; 11432 വോട്ടിന്റെ ഭൂരിപക്ഷം

നിലമ്പൂരിൽ ചരിത്രമെഴുതി ആര്യാടൻ ഷൗക്കത്ത്. ഉപതെരഞ്ഞെടുപ്പിൽ 11432 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ ഇനി മകന്റെ ഊഴം.പതിറ്റാണ്ടിന് ശേഷമാണ് മണ്ഡലത്തിൽ യു ഡി എഫ് വിജയിക്കുന്നത്.പി...

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്; ആര്യാടൻ ഷൗക്കത്ത് ലീഡ്- 10,792

വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് എത്തുന്നു. 17-ാം റൗണ്ട്. ആര്യാടൻ ഷൗക്കത്ത് ലീഡ്- 10,792 യുഡിഎഫ് (ആര്യടൻ ഷൗക്കത്ത്) -69,932 എൽഡിഎഫ് (എം .സ്വരാജ് )- 59,140 ബിജെപി (മോഹൻ ജോർജ്) - 7593 സ്വത. സ്ഥാനാർഥി (പി. വി അൻവർ) - 17873

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം – എ.കെ ആൻ്റണിയും സണ്ണി ജോസഫും

മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും.അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കെയർടേക്കർ സർക്കാരാണ് നിലവിൽ ഭരിക്കുന്നത്. ഇത് 2026 ലെ തെരഞ്ഞെടുപ്പിന്...

ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് പതിനായിരം കടന്നു; ലീഗിന്റെ വിജയമെന്ന് വെള്ളാപ്പള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പതിമൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം പതിനായിരം കടന്നു. യു ഡി എഫ് ലീഡ് 10526 ആയി.നിലമ്പൂർ നഗരസഭയിലും യു ഡി എഫിന്റെ...

നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത, പാണക്കാട് സാദിഖലി തങ്ങൾ; ലീഡ് നിലനിർത്തി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്ത - പാണക്കാട് സാദിഖലി തങ്ങൾ. പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം നേട്ടമുണ്ടാക്കും.അൻവറിന്റെ മുന്നേറ്റത്തെ ക്കുറിച്ചുള്ള ചോദ്യത്തിന്ഇനിയും...

നിലമ്പൂരിലെ പോളിം​ഗ് 74.35%; വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും

നിലമ്പൂരിലെ 74.35 ശതമാനം പോളിം​ഗിൽ വിജയപ്രതീക്ഷയോടെ എൽഡിഎഫും യുഡിഎഫും. 2021 ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഇത്തവണ നിലമ്പൂർ പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പി വി അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന...
spot_img