നിലമ്പൂർ വിജയം: വോട്ടർമാർക്ക് നന്ദി പറഞ്ഞ് വി.ഡി സതീശൻ

നിലമ്പൂർ വിജയം: വോട്ടർമാർക്ക് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ടീം യുഡിഎഫി ൻ്റെ വിജയമാണ് നിലമ്പൂരിൽ നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. കേരളത്തെ പ്രതിനിധാനം ചെയ്താണ് നിലമ്പൂരുകാർ വോട്ട് ചെയ്തത്. ജനങ്ങൾ പിണറായി സർക്കാറിനെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്തു.കഴിഞ്ഞ തവണത്തേക്കാൾ അഞ്ചിരട്ടി വോട്ടിനാണ് ഉപതെരഞ്ഞെടുപ്പ് വിജയം.യു ഡി എഫിൻ്റെ തിരിച്ച് വരവിനുള്ള ഇന്ധനമാണ് നിലമ്പൂർ നൽകിയിരിക്കുന്നത്.അൻവറിൻ്റെ കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്യണ്ടതല്ലെന്നും, ഒറ്റക്ക് എടുക്കണ്ട തീരുമാനമല്ല അൻവറിൻ്റെ കാര്യമെന്നും, കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ഏത് കേഡർ പാർട്ടിയേയും തേൽപ്പിക്കാൻ കഴിയുമെന്ന് ഈ വിജയത്തോടെ തെളിയിച്ചിരിക്കുകയാണ്.അടുത്ത തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....