ഒരു ചെറുപ്പക്കാരൻ യഥാർത്ഥമായി കണ്ട ഒരു ഭീകര സ്വപ്നത്തിൽ നിന്നും ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സിനിമ വരുന്നു.ഒരു യുദ്ധ ഭൂമിയിൽ കുടുങ്ങിയ ആറു വയസ്സുകാരന്റെയും പിതാവിന്റെയും കഥ.ലോകമെമ്പാടുമുള്ള കുട്ടികൾ നേരിടുന്ന ഈ വേദന ഹൃദയത്തിൽ മുള്ളു പോലെ തറയ് ക്കുമ്പോൾ അതിന്റെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്യുന്നതെന്ന് സംവിധായകൻ വിപിൻ വേണുഗോപാൽ പറഞ്ഞു. ഇന്റർ നാഷണൽ തലത്തിൽ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്നു.RDX ഫെയിം സിറാജുദീൻ നാസർ ആണ് ഹീറോ.പൂമരം, സൂക്ഷ്മദർശിനി… തുടങ്ങിയ സിനിമ കളിൽ അഭിനയിച്ച മെറിൻ ഫിലിപ്പ് ആണ് നായിക. ലണ്ടനിലെ ഫ്റൈറ് ഫെസ്റ്റ്, ലണ്ടൻ ഇന്ഡി പെൻഡന്റ് ഫിലിം ഫെസ്റ്റിവൽ പോലുള്ള പ്രശസ്ത ചലച്ചിത്രോത്സവ ങ്ങളിൽ പങ്കെടുത്തിട്ടുള്ള വിപിൻ വേണുഗോപാലിന്റെ പ്രഥമ മലയാളം സിനിമ യാണിത്.ക്യാറ്റർപില്ലർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ മധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കും. ജോഷ്വ ഇഗ് ഹോദരോ ആണ് ക്യാമറ മാൻ. പ്രൊജക്റ്റ് ഡിസൈനർ ജിനു. വി. നാഥ്. കോസ്‌റ്റും ഡിസൈനർ ദിവ്യ ജോബി, ആർട്ട് ഡയറക്ടർ ഹംസ വള്ളിത്തോട്, മ്യൂസിക് ഡയറക്ടർ അഞ്ജന രാജഗോപാൽ.നിർമ്മാണം ഫസ്റ്റ് ഫീച്ചേഴ്സ്, അനലോഗ് നരേറ്റീവ്.

