‘കാറ്റർപില്ലർ’ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ ലണ്ടനിൽ നടന്നു

ഒരു ചെറുപ്പക്കാരൻ യഥാർത്ഥമായി കണ്ട ഒരു ഭീകര സ്വപ്നത്തിൽ നിന്നും ആശയം ഉൾക്കൊണ്ടു കൊണ്ട് ഒരു സിനിമ വരുന്നു.ഒരു യുദ്ധ ഭൂമിയിൽ കുടുങ്ങിയ ആറു വയസ്സുകാരന്റെയും പിതാവിന്റെയും കഥ.ലോകമെമ്പാടുമുള്ള കുട്ടികൾ നേരിടുന്ന ഈ വേദന ഹൃദയത്തിൽ മുള്ളു പോലെ തറയ് ക്കുമ്പോൾ അതിന്റെ പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്യുന്നതെന്ന് സംവിധായകൻ വിപിൻ വേണുഗോപാൽ പറഞ്ഞു. ഇന്റർ നാഷണൽ തലത്തിൽ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ക്രൗഡ് ഫണ്ടിങ് ക്യാമ്പയിൻ ഇക്കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്നു.RDX ഫെയിം സിറാജുദീൻ നാസർ ആണ് ഹീറോ.പൂമരം, സൂക്ഷ്മദർശിനി… തുടങ്ങിയ സിനിമ കളിൽ അഭിനയിച്ച മെറിൻ ഫിലിപ്പ് ആണ് നായിക. ലണ്ടനിലെ ഫ്റൈറ് ഫെസ്റ്റ്, ലണ്ടൻ ഇന്ഡി പെൻഡന്റ് ഫിലിം ഫെസ്റ്റിവൽ പോലുള്ള പ്രശസ്ത ചലച്ചിത്രോത്സവ ങ്ങളിൽ പങ്കെടുത്തിട്ടുള്ള വിപിൻ വേണുഗോപാലിന്റെ പ്രഥമ മലയാളം സിനിമ യാണിത്.ക്യാറ്റർപില്ലർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ മധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കും. ജോഷ്വ ഇഗ്‌ ഹോദരോ ആണ് ക്യാമറ മാൻ. പ്രൊജക്റ്റ്‌ ഡിസൈനർ ജിനു. വി. നാഥ്. കോസ്‌റ്റും ഡിസൈനർ ദിവ്യ ജോബി, ആർട്ട്‌ ഡയറക്ടർ ഹംസ വള്ളിത്തോട്, മ്യൂസിക് ഡയറക്ടർ അഞ്ജന രാജഗോപാൽ.നിർമ്മാണം ഫസ്റ്റ് ഫീച്ചേഴ്സ്, അനലോഗ് നരേറ്റീവ്.

Leave a Reply

spot_img

Related articles

‘പത്തു ദിവസം … അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും’; ‘ആരം’ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു

'പത്തു ദിവസം ... *അതിൻ്റെയുള്ളിൽ അവൻ്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും,.ഒരു മർഡർ ഇൻവസ്റ്റിഗേഷൻ്റെ എല്ലാ നടപടിക്രമങ്ങളും കോർത്തിണക്കിക്കൊണ്ട്...

നറുതിങ്കൾ നീ… നിധിയാണെന്നും …’ആരം’ ലിറിക്കൽ വീഡിയോ എത്തി

നറുതിങ്കൾ നീ...നിധിയാണെന്നും...ഒരു തൂവൽ തണലാകും...മൊഴിയാണെന്നുംരജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ആരം എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട ഗാനമാണിത്.ലിറിക്കൽ വീഡിയോയായിട്ടാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്.പ്രശസ്‌ത...

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...