യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം കടുപ്പിച്ച്‌ സിബിഐ.കൊല്ലപ്പെട്ട ഡോക്ടറുടെ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്ത സിബിഐ എട്ട് ഡോക്ടര്‍മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടര്‍ക്കെതിരെ ലൈംഗീകാതിക്രമം നടന്ന ദിവസം രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെയാണ് സിബിഐ ചോദ്യം ചെയ്തത്. ഇവര്‍ക്ക് പുറമെ ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഇതുവരെ കേസില്‍ അറസ്റ്റിലായ 12 പേരെ ഈ മാസം 22 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, സംസ്ഥാനമെങ്ങും അലയടിക്കുന്ന പ്രതിഷേധം തണുപ്പിക്കാന്‍ മമത ബാനര്‍ജി നേരിട്ടിറങ്ങുകയാണ്. മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്താനാണ് തീരുമാനം.

സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കുകയും രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുകയും ചെയ്തിരിക്കെയാണ് മമതയുടെ നീക്കം. ഇതോടെ സര്‍ക്കാര്‍ കൊല്ലപ്പെട്ട യുവതി ക്കൊപ്പമാണെന്നും കൊലയാളിയെ യാതൊരു വിധത്തിലും സംരക്ഷിക്കില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ് മമതയുടെ നീക്കം.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...