ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ

പത്തനംതിട്ട വെച്ചുച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥി നി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ.എരുമേലി ഗെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു.അന്വേഷണ സംഘം ഇന്നെത്തും. 6 മാസത്തേക്കാണ് ഇവിടെ ഓഫീസ് പ്രവർത്തിക്കുക.കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി യിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്നും അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.പുതിയ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാന ത്തിലാണോ അന്വേഷണസംഘം വീണ്ടുമെത്തുന്നതെന്നു വ്യക്‌തമല്ല.ജെസ്‌നയെ കാണാനില്ലെന്നു കാട്ടി 2018 മാർച്ച് 22ന് ആണു പിതാവ് വെച്ചൂച്ചിറ പൊലീ സിൽ പരാതി നൽകിയത്.ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണു കേസ് സിബിഐയിലേ ക്കെത്തിയത്.

Leave a Reply

spot_img

Related articles

വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ് ഗുണ്ട്; അവശയായി വീണ് നവവധു

കൊച്ചിയിൽ വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം.വിവാഹ റിസപ്ഷനായി...

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ എ​ടു​​ത്തെ​റി​യ​പ്പെ​ട്ട​തി​​ന്‍റെ അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം.എ​ൽ.​ഡി.​എ​ഫ് മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ക്കു​മോ യു.​ഡി.​എ​ഫ് തി​രി​ച്ചു​വ​രു​മോ എ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള...

സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ...

വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു

സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ...