സിബിഎസ്ഇ സഹോദയ കലോത്സവം ചങ്ങനാശ്ശേരിയിൽ

കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ നടത്തുന്ന സിബിഎസ്ഇ സ്കൂൾ കലോത്സവം സർഗസംഗമം 2025 4, 9, 10, 11 തീയതികളിൽ ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ, ക്രിസ്തുജ്യോതി ക്യാംപസ് എന്നിവിടങ്ങളിലായി നടത്തും. 4 ന് ചിത്രരചന മത്സരങ്ങൾ, കഥ രചന, ഉപന്യാസ മത്സരങ്ങൾ എന്നിവ നടക്കും.9ന് 10 മണിക്ക് നടനും സംവിധായകനുമായ മേജർ രവിയും നടി അനന്യയും മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം സഹോദയയിലെ 100 സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകൾ പങ്കെടുക്കും.4 വിഭാഗങ്ങളിലായി 140 ഇനങ്ങളിൽ 22 വേദികളിലായി കലാമത്സരങ്ങൾ നടത്തും.11ന് വൈകിട്ട് 3ന് സമാപനസമ്മേളനത്തിൽ ജോബ് മൈക്കിൾ എംഎൽഎ സമ്മാനങ്ങൾ നൽകും. ഒരുക്കങ്ങൾ പൂർത്തിയായ തായി പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്, പിടിഎ പ്രസിഡന്റ് മനോജ് മാത്യു പാലാത്ര, ടി സി ബിജോ, സി വി ബെന്നിച്ചൻ എന്നിവർ പറഞ്ഞു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...