സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ സഹോദയയ്ക്ക് ഓവറോള്‍ കിരീടം.1,445 പോയിന്‍റുമായാണ് കിരീടനേട്ടം.മലബാർ സഹോദയ 1,317 പോയിന്‍റുമായി രണ്ടാംസ്ഥാനവും കൊച്ചി സഹോദയ 1,256 പോയിന്‍റുമായി മൂന്നാംസ്ഥാനവും നേടി.
സ്കൂള്‍ തലത്തില്‍ കോഴിക്കോട് സില്‍വർ ഹില്‍സ് പബ്ലിക് സ്കൂള്‍ 318 പോയിന്‍റുമായി കിരീടം സ്വന്തമാക്കി. ദേവഗിരി സിഎംഐ പബ്ലിക് സ്കൂള്‍ 200 പോയിന്‍റുമായി രണ്ടാംസ്ഥാനവും തിരുവന്പാടി ദേവമാതാ സിഎംഐ പബ്ലിക് സ്കൂള്‍ 174 പോയിന്‍റുമായി മൂന്നാംസ്ഥാനവും നേടി.
ഗ്രേഡുകള്‍ അനുസരിച്ച് ഒന്നാംസ്ഥാനം കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിനും രണ്ടാംസ്ഥാനം കൊല്ലത്തെ ശ്രീനാരായണ പബ്ലിക് സ്കൂളിനും മൂന്നാംസ്ഥാനം തിരുവനന്തപുരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിനും ലഭിച്ചു.