ലോക പൈതൃക വാരാഘോഷം 2024 മായി ബന്ധപ്പെട്ട് നവംബർ 19 മുതൽ ഒരാഴ്ചക്കാലം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മ്യൂസിയങ്ങളിൽ പൈതൃക വാരാഘോഷം സംഘടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 19ന് രാവിലെ 10ന് കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ രജിസ്ട്രേഷൻ-പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പൈതൃകോത്സവത്തിന്റെ ഭാഗമായി 100 വർഷം പഴക്കമുള്ള പാരമ്പര്യ പൈതൃക വസ്ത്രങ്ങളുടെ പ്രദർശനം കണ്ണൂർ കൈത്തറി മ്യൂസിയത്തിൽ 19നും 20നും നടക്കും. വിദ്യാർഥികൾക്കായി ക്രിയേറ്റീവ് പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്