കോൺഗ്രസിന്റെ കള്ളപ്പണ ഇടപാടുകൾക്ക് പൊലിസിന്റെ സംരക്ഷണം: കെ സുരേന്ദ്രൻ

പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ തോതിൽ കള്ളപ്പണ്ണ ഇടപാടുകൾ നടക്കുന്നതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന്റെ അനാസ്ഥകാരണമാണ് കെ പി എം ഹോട്ടലിൽ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്? 12 മുറികൾ മാത്രമാണ് പരിശോധിച്ചത്.

കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്‌സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് ദുരൂഹമാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്. വ്യാജതിരിച്ചറിയൽ കാർഡ് വിഷയത്തിലും ഇങ്ങനെ തന്നെയാണ് പൊലീസ് പെരുമാറിയത്. ഒരു മന്ത്രിയാണ് ആ കേസ് ഒതുക്കിയത്.

തലശ്ശേരിയിൽ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വ്യാജ തിരിച്ചറിയൽ രേഖ കേസ് ഇല്ലാതായത്.സി സി ടിവി പരിശോധിക്കാൻ പൊലീസ് തയ്യാറുണ്ടോ? പ്രതിപക്ഷനേതാവും എം വി ഗോവിന്ദനും കള്ളപ്പണത്തെ കുറിച്ച് മറുപടി പറയണം. നഗരത്തിൽ ഇത്രയും ഗൗരവതരമായ സംഭവങ്ങളുണ്ടായിട്ടും ജില്ലാ കളക്ടർ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....