സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്കായി 169 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനുമാണ് അനുമതി. ആലപ്പുഴയില്‍ ആഗോള കായല്‍ ടൂറിസം സെന്റര്‍ സ്ഥാപിക്കും. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം തുക അനുവദിച്ചത്.പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി 75.87 കോടി രൂപയാണ് വകയിരുത്തിയത്. ആലപ്പുഴയിലെ കായല്‍, ബീച്ച്, കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ പദ്ധതിക്ക് 93.17 കോടി രൂപ ലഭിക്കും.