ജിഎസ്ടി നിരക്കുകളില്‍ വന്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍

ജിഎസ്ടി നിരക്കുകളില്‍ വന്‍ പരിഷ്‌കരണവുമായി കേന്ദ്ര സര്‍ക്കാര്‍.സിഗരറ്റുകള്‍ക്ക് പരമാവധി 40 ശതമാനം വരെ നികുതി ചുമത്തുന്ന തരത്തില്‍ ജിഎസ്ടി നിരക്കുകളില്‍ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം മുന്നോട്ടുവച്ചു. പുതുക്കിയ നികുതി ഘടന പ്രകാരം 5% മുതല്‍ 18% വരെ ജിഎസ്ടി നിരക്കുകള്‍ക്കൊപ്പം അധിക നികുതി കൂടി ചുമത്തും.പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ ആരോഗ്യപരമായ മുൻകരുതലുകളും ധനകാര്യ വരുമാന വർധനവും ലക്ഷ്യമിടുന്നതായി കേന്ദ്രം വ്യക്തമാക്കി.

സിഗരറ്റുകളുടെ വില ഉയരുന്നതോടെ ഉപഭോഗം കുറയ്ക്കുകയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍.നികുതി സ്ലാബുകള്‍ ലയിപ്പിക്കുന്നതിനും ചില ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും ജിഎസ്ടി ഘടന ലളിതമാക്കുന്നതിനും മന്ത്രിതല സമതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.സ്വര്‍ണം, വെള്ളി എന്നിവ ഒഴികെയുള്ളവയ്ക്കും സേവനങ്ങള്‍ക്കും നിലവില്‍ നാല് സ്ലാബുകളിലായി 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്ടി ഈടാക്കുന്നത്.നികുതി നിരക്കുകളിലെ ഈ മാറ്റം അന്തിമരൂപം കൊടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങളുമായും ജിഎസ്ടി കൗണ്‍സിലുമായും കൂടി ചര്‍ച്ച നടത്തും. പുതിയ നിരക്കുകള്‍ എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Leave a Reply

spot_img

Related articles

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ

ലക്ഷക്കണക്കിനു പേർ ഫോളോ ചെയ്യുന്ന ഇൻഫ്ലുവൻസർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ . ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയയിൽ...