ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി മുനീർ അഹമ്മദിന് എതിരെയാണ് നടപടി. ഒരു പാകിസ്താനി പൗരയെ വിവാഹം കഴിച്ചത് മറച്ചുവെച്ചതിനും, വിസയുടെ കാലാവധി കഴിഞ്ഞിട്ടും അവളെ താമസിപ്പിച്ചതിനുമാണ് നടപടിയെന്ന് സിആർപിഎഫ് പ്രസ്താവനയില്‍ അറിയിച്ചു.അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ സേവന പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്ക് ദോഷകരമാണെന്നും കണ്ടെത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. മുനീർ അഹമ്മദിനെ ജമ്മു കാശ്മീർ മേഖലയില്‍ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് തൊട്ടടുത്ത ദിവസമാണ് സിആർപിഎഫിന്റെ ഈ നടപടി.പാകിസ്താനിലെ സിയാല്‍കോട്ടില്‍ നിന്നുള്ള മിനാല്‍ ഖാനെ വിവാഹം കഴിക്കാൻ അനുമതി തേടി 2023 ല്‍ അഹമ്മദ് സിആർപിഎഫിനെ സമീപിച്ചിരുന്നു. എന്നാല്‍, വകുപ്പ് അദ്ദേഹത്തിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുമ്ബ്, 2024 മെയ് 24 ന് വീഡിയോ കോണ്‍ഫറൻസിംഗ് വഴി ഇരുവരും വിവാഹിതരാവുകയായിരുന്നു.