കേരളത്തില്‍ എയിംസ് അനുവദിക്കുന്നതില്‍ അനുകൂല നിലപാടുമായി കേന്ദ്രം .ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ കേരളത്തിലെ എംപിമാരെ അറിയിച്ചു.നദ്ദ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് വിഷയം ചർച്ചയായത്. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.എയിംസിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടികള്‍ പൂർത്തിയാക്കി കേന്ദ്രത്തിന് സമർപ്പിച്ചിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തുചേരുന്ന സ്ഥലമാണ് എയിംസിനായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

